അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍:റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. വാരം വലിയന്നൂരിലെ ആസിമ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെ മുണ്ടയാട് വൈദ്യര്‍ പീടികക്ക് സമീപത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ രാത്രി പട്രോളിംങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിംങ്ങ് തൊഴിലാളിയാണ്. പി.സി.മുഹമ്മദ് ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ സാജിദ.
മക്കള്‍ മുഹമ്മദ് റാസിന്‍, സ്വാലിഹ്, റിസ ഫാത്തിമ. സഹോദരങ്ങള്‍ അബ്ദുള്‍ ഖാദര്‍ ,കമാല്‍, മറിയം, ആസിമ. അപകടത്തിന് കാരണമായ വാഹനം കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഈ പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *