മാനന്തവാടി: നാലു വര്‍ഷമായി പോലീസ് അന്വേഷിക്കുന്ന മോഷണക്കേസ് പ്രതിയും കൂട്ടാളിയും പിടിയില്‍. അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബ്(41), ഇയാളില്‍നിന്നു മോഷണമുതലുകള്‍ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി അബ്ദുല്‍നാസര്‍ എന്നിവരെയാണ് ഡിവൈ.എസ്.പി പി.ചന്ദ്രന്റെ മേല്‍ നോട്ടത്തില്‍ സി.ഐ. എം.എം.അബ്ദുല്‍കരീം, എസ്.ഐ. ബിജു ആന്റണി, പ്രൊബേഷന്‍ എസ്.ഐ. വിഷ്ണുരാജ്, എ.എസ്.ഐമാരായ സന്ദീപ്, മെര്‍വിന്‍ ഡിക്രൂസ്, എ.നൗഷാദ്, സീനിയര്‍ സി.പി.ഒ റോയ് തോമസ്, സി.പി.ഒമാരായ അഫ്‌സല്‍, എം.എ.സുധീഷ്, പി.എസ്.അജീഷ്,ഡ്രൈവര്‍മാരായ ബൈജു, ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി 100 പവനും രണ്ട് ലക്ഷത്തോളം രൂപയും അയ്യൂബ് മോഷ്ടിച്ചിട്ടുണ്ട്. 2018നുശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. അയ്യൂബിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, നടക്കാവ് സ്റ്റേഷന്‍, ടൗണ്‍ സ്റ്റേഷന്‍, ചേവായൂര്‍ സ്റ്റേഷന്‍, കൊച്ചി മരട് സ്റ്റേഷന്‍ എന്നിവിടങ്ങളിലും മോഷണ കേസുകളുണ്ട്.
