‘വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്ന് പറഞ്ഞിട്ടില്ല’; അശ്ലീല വീഡിയോ വിഷയത്തില്‍ മലക്കം മറിഞ്ഞ് സതീശന്‍

കൊച്ചി: അശ്ലീല വീഡിയോ പ്രസ്താവനയില് മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതുപോലുള്ള വീഡിയോ കിട്ടിയാല് ആരും ഷെയര് ചെയ്യുമെന്ന് താന് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സോഷ്യല് മീഡിയയിലടക്കം വലിയ വിമര്ശനം ഉയരുന്നതിനിടെയാണ് പറഞ്ഞതെല്ലാം നിഷേധിച്ച്‌ സതീശന് രംഗത്തെത്തിയത്.

എഐസിസി അംഗമടക്കം സംഭവത്തില് സതീശനെ വിമര്ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താന് അത്തരത്തില് പറഞ്ഞിട്ടേ ഇല്ലെന്ന് ക്ഷുഭിതനായി അദ്ദേഹം പ്രതികരിച്ചത് .

സതീശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ഇങ്ങനെ

‘ഇതുപോലുള്ള വീഡിയോ കിട്ടിയാല് ആരാണ് പ്രചരിപ്പിക്കാത്തത്. തൃക്കാക്കരയിലെ എല്ഡിഎഫ് സ്ഥാനാര്ഥിക്കെതിരായ അശ്ലീല വീഡിയോ കോണ്ഗ്രസുകാര് പ്രചരിപ്പിച്ചുകാണും. അത് അപ്ലോഡ് ചെയ്തവരെ കണ്ടെത്തട്ടെ, എന്നിട്ട് ഉത്തരവാദിത്തത്തെക്കുറിച്ച്‌ പറയാം

ഇപ്പോള് സ്ഥാനാര്ഥിയുടെ ഭാര്യയും കുടുംബവും വൈകാരികമായി പ്രതികരിക്കുന്നത് സംഭവം തെരഞ്ഞെടുപ്പില് ഉപയോഗിക്കാനാണ്. ഇങ്ങനെ വീഡിയോ പ്രചരിക്കുന്നത് ആദ്യമല്ലല്ലോ. എല്ലാവര്ക്കുമെതിരെ ഇങ്ങനെ വീഡിയോ പ്രചരിക്കാറുണ്ട്. പിണറായി വിജയനും വീണാജോര്ജിനും സ്ഥാനാര്ഥിക്കും മാത്രമല്ല കുടുംബമുള്ളത്’

Leave a Reply

Your email address will not be published. Required fields are marked *