ഡാംകെട്ടാനുള്ള കേരളനീക്കത്തിനെതിരെ തമിഴ്‌നാട്

പാലക്കാട്: അട്ടപ്പാടിയിലെ ശിരുവാണി നദിയില്‍ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടസവുമായി തമിഴ്‌നാട്. കോയമ്പത്തൂരില്‍ നിന്ന് നിര്‍മാണ സാമഗ്രികളുമായി കേരളത്തിലേക്ക് വരുന്ന ലോറികള്‍ അതിര്‍ത്തിയില്‍ തടയുന്നു. തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവിലാണ് നടപടി. കഴിഞ്ഞ മൂന്നാഴ്ചയായി ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി ലോറികള്‍ കടത്തി വിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അണക്കെട്ട് നിര്‍മാണത്തിനായി പരിസ്ഥിതി പഠനം പോലും നടത്തുന്നതിന് മുമ്പാണ് നിര്‍മാണം തടയാനുള്ള നീക്കവുമാണ് തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്. അണക്കെട്ടു നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നേരത്തെ തമിഴ്‌നാട് നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. കിഴക്കന്‍ അട്ടപ്പാടിയുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശിരുവാണി അണക്കെട്ടിന് സാധിക്കുമെന്നാണ് കേരളം വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *