സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണാഭമായ പ്രവേശനോത്സവം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടത്ത് നിര്‍വഹിച്ചു.ഇത്തവണ നാല് ലക്ഷത്തോളം കുട്ടികളാണ് സ്‌കൂള്‍ പ്രവേശനം നേടിയത്.

ആകെ 43 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക.
സ്‌കൂളുകളില്‍ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്ബോള്‍ ജാഗ്രത വേണം.കുട്ടികളുടെ ചെറിയ തോല്‍വികള്‍ ജീവിതത്തിന്റെ പാഠമാണ്. കേരളത്തിന്റെ സ്‌കൂളുകളെ ലോകോത്തര നിലവാരത്തിലേക്കെത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *