ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തണം

തിരുവനന്തപുരം : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള വിവരശേഖരണത്തിന് നിയുക്തരായ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ പക്കലുളള രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാരും ഉദ്യോഗസ്ഥരുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ച് എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, മരണപ്പെട്ട ആളുകളുടെ വിവരങ്ങള്‍, നവജാത ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വിവരശേഖരണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും പരിശോധനയ്ക്ക് ആവശ്യമായ രേഖകള്‍ മുന്‍കൂട്ടി കരുതിവച്ച് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *