ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത അമ്മയെ ഭര്‍ത്താവും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
രണ്ട് മക്കളും പെണ്‍കുഞ്ഞുങ്ങളായതിനാലാണ് അമ്മയ്ക്ക് ക്രൂര മര്‍ദനമേറ്റത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മര്‍ദ്ദനമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആദ്യ പ്രസവത്തില്‍ യുവതിയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചതോടെ തന്നെ ബന്ധുക്കള്‍ പീഡനം തുടങ്ങിയിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതോടെയാണ് ക്രൂരത കൂടിയത്. യുവതിയെ ഒരു തെരുവിലിട്ട്ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യുവതിയെ രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്.
