വടകരയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ചു

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ചു. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവമുണ്്ടായത്. ട്രാക്കിലിരുന്ന സ്‌കൂട്ടര്‍ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ട്രാക്കിനു സമീപത്തെ വീട്ടിലുണ്്ടായിരുന്ന ബൈക്കിനും അക്രമികള്‍ തീവച്ചിട്ടുണ്്ട്. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *