തൃത്താല: ലയൺസ് ക്ലബ്ബും വാവനൂർ അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജും ചേർന്ന് സംഘടിപ്പിക്കുന്ന ആയുർവേദ നേത്രചികിൽസാ ക്യാമ്പ് തുടങ്ങി. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോ. പി.കെ.കെ ഹുറൈർ കുട്ടി ഉദ്ഘാടനം ചെയ്തു.അഷ്ടാംഗം പ്രിന്‍സിപ്പാള്‍ അഷ്ഠവൈദ്യന്‍ പ്രൊഫ.ഡോ.ആലത്തിയൂര്‍ നാരായണന്‍ നമ്പി അധ്യക്ഷത വഹിച്ചു.ലയണ്‍സ് സോണ്‍ ചെയര്‍പേഴ്സണ്‍ വിജയകൃഷ്ണന്‍ ഉള്ളനാട്ട്,അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട്, പ്രൊഫ.ഡോ.പുരുഷോത്തമന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.ഡോ.വി.ശ്രീദേവി സ്വാഗതവും ഡോ.അശ്വിന്‍ ടി ദാസ് നന്ദിയും പറഞ്ഞു.ക്യാമ്പ് ജുണ്‍ പത്ത് വരെ തുടരും.വിവരങ്ങള്‍ക്ക്-04662372000
