‘കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാല്‍..’, ആ വിലപേശല്‍ ശബ്ദരേഖ ജോണി നെല്ലൂരിന്റേതോ?

കോട്ടയം: യുഡിഎഫ് നേതാവും കേരളാ കോണ്‍ഗ്രസ് േേജാസഫ് വിഭാഗം ചെയര്‍മാനുമായ ജോണി നെല്ലൂരിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. എല്‍ഡിഎഫില്‍ ചേരാന്‍ ജോണി നെല്ലൂര്‍ വില പേശിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ഹാഫിസാണ് ആരോപണം ഉന്നയിച്ചത്. കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാല്‍ എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ആലോചിക്കാമെന്ന് ജോണി നെല്ലൂര്‍ തന്നോട് പറഞ്ഞതായി ഹാഫിസ് ആരോപിക്കുന്നു. ജോണി നെല്ലൂരിന്റേത് എന്ന് അവകാശപ്പെട്ട് ഹാഫിസ് പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നത് ഇങ്ങനെ:

”ജോണി നെല്ലൂര്‍(?): അവര് മൂന്നാല് പോസ്റ്റാ എനിക്ക് ഓഫര്‍ ചെയ്‌തേക്കുന്നേ..

ഹാഫിസ്: ആര് ബിജെപിക്കാരോ?

ജോണി നെല്ലൂര്‍(?): ഒന്ന് ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍, അല്ലെങ്കില്‍ കോഫി ബോര്‍ഡ് ചെയര്‍മാന്‍, അല്ലെങ്കില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേരവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇത്രയും പോസ്റ്റുകളാ അവര് ഓഫര്‍ ചെയ്‌തേക്കുന്നേ…

ഹാഫിസ്: ഷിപ്പ്‌യാര്‍ഡ് ഓഫര്‍ ചെയ്തില്ലല്ലോ സാറേ?

ജോണി നെല്ലൂര്‍(?): ഷിപ്പ്‌യാര്‍ഡ് ഒന്നുവില്ല, അതിനൊക്കെ വേറെ ആളുണ്ട്.

ഹാഫിസ്: അത് നമ്മടെ കൂട്ടത്തിലുള്ള യുഡിഎഫിലെയോ എല്‍ഡിഎഫിലെയോ ആളുകളൊന്നുവല്ലല്ലോ?

ജോണി നെല്ലൂര്‍(?): ആ, ഏതായാലും മാത്യു സ്റ്റീഫനൊക്കെ പോകും അതീക്കൂടെ.

ഹാഫിസ്: അയ്യയ്യയ്യയ്യോ. അവരെയൊക്കെ ക്രോഡീകരിച്ചുകൊണ്ട് സാറിന് പുതിയൊരു സംവിധാനമുണ്ടാക്കിക്കൂടേ?

Leave a Reply

Your email address will not be published. Required fields are marked *