പത്തനംതിട്ട: ശബരിമലയിലേക്കുള്ള കൊടിമരത്തിന്റെ പണി പമ്പയില്‍ തുടങ്ങി. വേഴപ്പറമ്പ് മന ബ്രഹ്മശ്രീ ചിത്രഭാനു നമ്പൂതിരിപ്പാട് തയ്യാറാക്കിയ കണക്ക് പ്രകാരമാണ് കൊടി മരം. മാന്നാര്‍ അനന്തന്‍ ആചാരി, പളനി ആചാരി, സുകുമാരന്‍ ആചാരി, പത്തിയൂര്‍ ബാബു എന്നിവരാണ് നിര്‍മാണ ചുമതല ഏറ്റിട്ടുള്ളത്. പണി തീര്‍ന്നാല്‍ പ്രത്യേക ഔഷധക്കൂട്ട് തൈലം തയ്യാറാക്കി കൊടി മരം എണ്ണത്തോണിയില്‍ നിക്ഷേപിക്കും.
