കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി . കുതിരവട്ടത്തെ സുരക്ഷ കര്‍ശനമാക്കാന്‍ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പരിശോധന നടത്തിയിരുന്നു. സൂപ്രണ്ടിന്‍്റെ സസ്പെന്‍ഷന് കാരണമായ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *