ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ജീവനൊടുക്കി. ഡല്‍ഹി ഛത്തര്‍പുര്‍ എന്‍ക്ലേവില്‍ താമസിക്കുന്ന മുപ്പതുകാരിയാണ് ജീവനൊടുക്കിയത്. ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ് ഇവര്‍. ഛത്തര്‍പൂരില്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ദുപ്പട്ടയില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ ഭര്‍ത്താവ് കണെ്്ടത്തിയത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
യുവതിയുടെ പേരില്‍ ഒരു വായ്പയെടുക്കുന്നതിന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് സൂചന. ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം.
