സുരക്ഷയുടെ പേരില്‍ പൊതുജനങ്ങളെ ദീര്‍ഘനേരം തടയരുതെന്ന് പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത വസ്ത്രമോ, മാസ്‌കോ ധരിക്കുന്ന ആരെയും തടയരുത്. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രമമസമാധന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, റെയ്ഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.
