തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിച്ച് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം.
ഇന്നും മുഖ്യമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു വൈകീട്ട് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ അവിടെയും പ്രതിഷേധമുണ്ടായി.
തിരുവനന്തപുരത്ത് വിമാനത്തില്‍വെച്ചും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തടയുകയായിരുന്നു. അതിനിടെ വിമാനത്തില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ ആക്രമിച്ച് കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.
