രാജ്യത്തെ യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ‘അഗ്‌നിപഥ്’ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടപടികള്‍ നടക്കാത്തതിനാല്‍ നിരവധി യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
‘യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം 2022 ലെ റിക്രൂട്ട്‌മെന്റ് പരിപാടിയില്‍ ‘അഗ്‌നിവീര്‍’കളുടെ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തി. സര്‍ക്കാരിന് നമ്മുടെ യുവാക്കളുടെ മേല്‍ കരുതല്‍ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാന്‍ സൈനിക കാര്യ വകുപ്പും പ്രതിരോധ സേവന മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണ്.’-രാജ്‌നാഥ് സിങ് പറഞ്ഞു.
