കല്യാണം കഴിഞ്ഞിട്ട് വെറും ഒന്നര മാസം; ഭാര്യ 4 മാസം ഗര്‍ഭിണി: പൊലീസില്‍ പരാതിയുമായി യുവാവ്

ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാല്‍ ഭാര്യ നാലുമാസം ഗര്‍ഭിണിയാണെന്നും ആരോപിച്ച് പൊലീസില്‍ പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയറുവേദനയാണെന്നു പരാതിപ്പെട്ടതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് അമ്മായിയമ്മ കണ്ടെത്തി.
തുടര്‍ന്നാണ് യുവാവും കുടുംബവും പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. ഗ്രാമത്തിലെ ബന്ധു മുഖേന ഒന്നര മാസം മുന്‍പ് അയല്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും എന്നാല്‍ തട്ടിപ്പിന് ഇരയായെന്നും കാണിച്ചാണ് പരാതി നല്‍കിയത്.
ഗര്‍ഭിണായാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്നു പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊല്‍ഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *