കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍ : സംസ്ഥാനത്തെ സംഘര്‍ഷ രാഷ്ട്രീയ സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.

ആക്രമണ സാധ്യതയുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂര്‍ നാടാറിലെ വീടിനുള്ള സായുധ പോലീസ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. യാത്രയില്‍ സുധാകരന് സായുധ പോലീസിന്റെ അകമ്ബടിയുമുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘര്‍ഷമാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ കെ സുധാകരന്റെ ഭാര്യയുടെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *