നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; വിധി 28ന്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹല്‍ജിയില്‍ വിചാരണക്കോടതി 28ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി. വിവിധ ഘട്ടങ്ങളില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

സാക്ഷിയായ വിപിന്‍ ലാലിനെ കൂറുമാറ്റാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിരുന്നു. ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങളും കോടതിയില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ്രൈഡവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന കോടതി നിര്‍ദേശത്തില്‍ പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പ്രോസിക്യൂഷന്‍ വാദം ബാലിശമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *