വന്‍ തിരിച്ചുവരവില്‍ എയര്‍ഇന്ത്യ: വിരമിച്ച പൈലറ്റുമാരെ പുനര്‍ നിയമിക്കാനൊരുങ്ങുന്നു

മുംബൈ: എയര്‍ ഇന്ത്യ വിരമിച്ച പൈലറ്റുമാരെ പുനര്‍ നിയമിക്കാനൊരുങ്ങുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

എയര്‍ ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് സ്ഥിരത നല്‍കാനായണ് പുതിയ പദ്ധതി. ഒപ്പം പുതുതായി എയര്‍ ഇന്ത്യ വാങ്ങുന്ന 300 സിങ്കിള്‍ എയ്സെല്‍ വിമാനങ്ങളുടെ പ്രവര്‍ത്തന മികവും ലക്ഷ്യം വയ്ക്കുന്നു.

പുനര്‍ നിയമിക്കുന്ന പൈലറ്റുമാരെ കമാന്‍ഡര്‍മാരായാണ് നിയമിക്കുക. ഇതിനായി പൈലറ്റുമാരുടെ സമ്മതം തേടിയിരിക്കുകയാണ് എയര്‍ ഇന്ത്യ. മൂന്ന് വര്‍ഷം മുമ്ബ് വിരമിച്ച പൈലറ്റുമാരെയാകും ഇതിനായി തിരഞ്ഞെടുക്കുക. സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്കും വോളന്ററി റിട്ടയര്‍മെന്റ് സ്കീമില്‍ പുറത്തുപോയവര്‍ക്കും ഈ നിയമനത്തിലൂടെ തിരിച്ചെത്താം.

Leave a Reply

Your email address will not be published. Required fields are marked *