തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ഇവര്‍ക്ക് നേതൃത്വം നല്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചത് കൊണ്ട് കൊലപാതകങ്ങള്‍ തടയാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക മാത്രമാണ് ഇതിന് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വര്‍ഷം 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
