കോന്നിയില്‍ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട: കോന്നി ചിറ്റുമുക്കില്‍ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയായ ചിറ്റുമുക്ക് കാലായി സ്വദേശി മോഹന്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമിത അളവില്‍ ഗുളിക കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മോഹന്‍കുമാറിന്റെ വീട്ടില്‍വെച്ച്‌ ആണ് തിരുവനന്തപുരം നേമം സ്വദേശിനിയായ 46-കാരിക്ക് കുത്തേറ്റത്. കഴുത്തില്‍ കുത്തേറ്റ് നഗ്നമായ നിലയില്‍ പ്രാണരക്ഷാര്‍ഥം വീടിന് പുറത്തേക്ക് ഓടിയ സ്ത്രീയെ സമീപവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികള്‍ സ്ത്രീയ്ക്ക് വസ്ത്രങ്ങള്‍ നല്‍കുകയും വിവരം പോലീസില്‍ അറിയിച്ച്‌ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

മോഹന്‍കുമാറും നേമം സ്വദേശിനിയും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരാണ്. വസ്തുകച്ചവടത്തിലെ കമ്മിഷനും കടം വാങ്ങിയതും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപ മോഹന്‍കുമാര്‍ തനിക്ക് നല്‍കാനുണ്ടെന്നാണ് സ്ത്രീയുടെ ആരോപണം. കഴിഞ്ഞ ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഇയാള്‍ ആക്രമിച്ചെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, സ്ത്രീയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *