ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്. വെർസോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ ആളുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ലെന്നും ഹിന്ദിയിൽ എഴുതിയ കത്തിൽ പരാമർശിക്കുന്നതായി പൊലീസ് പറഞ്ഞു.
