സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി. 698 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,95,186 ഉം രോഗമുക്തരുടെ എണ്ണം 7,76,954 ഉം ആയി.

പുതുതായി ഒരു മരണവും രേഖപ്പെടുത്തി.

ഇതോടെ രാജ്യത്തെ ആകെ മരണം 9,208 ആയി. നിലവില്‍ 9,024 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 143 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *