കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല : മന്ത്രി എം.വി.ഗോവിന്ദന്‍

കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി നടത്തിയ ബോംബാക്രമണമാണ് അതെന്നും മന്ത്രി ആരോപിച്ചു.

തളിപ്പറമ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമം നടത്തിയശേഷം അത് സി.പി.എമ്മിന്‍്റെയും ,എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി.ജയരാജന്‍്റെയും ആസൂത്രണത്തിന്‍്റെ ഫലമെന്നു പറയുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് യഥാര്‍ത്ഥത്തില്‍ മറുപടി അര്‍ഹിക്കുന്നില്ല .

സിപിഎമ്മിനെതിരെ കടന്നാക്രമണം നടത്തുകയും, അതിന് പിന്നില്‍ സിപിഎം ആണെന്ന് പറയുകയും ചെയ്യുന്ന അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവാണ് കെ സുധാകരന്‍. കെ. സുധാകരന്‍്റെ അക്രമ രാഷ്ട്രീയവും തൊലിക്കട്ടിയും കണ്ണൂര്‍ മുമ്ബും കണ്ടിട്ടുള്ളതാണ്. അങ്ങനെയുള്ള കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്തേക്ക് വരുമ്ബോള്‍ മുമ്ബ് കണ്ണൂരില്‍ നടത്തിയ ആക്രമണം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ശ്രമം.

ഇതിന്‍്റെ ഭാഗമാണ് പിണറായി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ വധിക്കാനുള്ള ശ്രമമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കെ.സുധാകരനും അനുചരന്മാരും ഗുണ്ടാസംഘങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ്. എ.കെ.ജി.സെന്ററിന് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് കള്ള കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ സാധിക്കില്ലെന്നും മന്ത്രി എം .വി ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *