ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച്‌ പി സി ജോര്‍ജ്; കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

തിരുവനന്തപുരം> വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച്‌ പി സി ജോര്‍ജ്. പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തെക്കാട് ​ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ജോര്‍ജിനെതിരെ പീഡപരാതി നല്‍കിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയത് കൈരളി ടിവി റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തു. ഇങ്ങനെ ഇരയുടെ പേര് പറയുന്നത് ശരിയല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ പിന്നെ ഞാന്‍ നിങ്ങളുടെ പേര് പറയാമെന്നാണ് ജോര്‍ജ് മറുപടി നല്‍കിയത്. ഇത് ശരിയല്ലെന്നും അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ജോര്‍ജ് അസഭ്യം പറയുകയായിരുന്നു. ഇതിന് പിന്നാലെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *