സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറി

പറവൂർ റോഡിൽ കൂനമ്മാവിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണ് കൊച്ചിയിലേക്ക് മാറിയത്.

സ്വർണക്കടത്ത് കേസിൽ ഇ ഡി സ്വപ്നയെ തുടർച്ചയായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് കൊച്ചിയിലേക്കാണ്.

നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്.

കൂടാതെ പാലക്കാട് നിന്നുള്ള തുടർച്ചയായ യാത്ര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതും സ്വപ്നയുടെ കൊച്ചിയിലേക്കുള്ള മാറ്റത്തിന് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *