തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ നടപടികള്‍ തടസപ്പെട്ടതിന് പിന്നാലെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് പിന്തുണ തേടിയാണ് സ്പീക്കര്‍ യോഗം വിളിച്ചിരിക്കുന്നത്.
വിഷയത്തില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും നിലപാട് യോഗത്തില്‍ സ്പീക്കറെ അറിയിക്കും. തുടര്‍ച്ചയായി സഭ തടസപ്പെടുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് സ്പീക്കര്‍ കക്ഷി നേതാക്കളെ അറിയിച്ചു.
