മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്‌എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍.

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം നടത്തിയ കേസില്‍ എസ്‌എഫ്‌ഐ, കെഎസ് യു ഭാരവാഹികള്‍ അറസ്റ്റില്‍.

കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണറ്റ് പ്രസിഡന്റും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. കോളജിലെ ഇന്‍വെര്‍ട്ടറും ബാറ്ററികളും പ്രൊജക്ടറുമാണ് ഇവര്‍ മോഷ്ടിച്ചത്.

എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂര്‍ തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ് , കോഴിക്കോട് നന്മണ്ട ആദര്‍ശ് രവി ,പാണ്ടിക്കാട് ജിബിന്‍ , വള്ളുവമ്ബ്രം നീരജ് ലാല്‍ , പന്തല്ലൂര്‍ ഷാലിന്‍ ,മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

ഒരു ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് മോഷണം പോയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.തിങ്കളാഴ്ചയാണ് മോഷണം നടന്നത് കോളജ് അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളും 2 പ്രൊജക്ടറുകളുമാണ് മോഷണം പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലേതാണ്.

അതേസമയം അറസ്റ്റിലായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി,നീരജ് ലാല്‍,അഭിഷേക് എന്നിവരെ എസ്‌എഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി മലപ്പുറം ഏരിയ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *