ഹൃദയസ്തംഭനം; ജിദ്ദയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

ജിദ്ദ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജിദ്ദയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു. എടപ്പാള്‍ കോലളമ്ബ് സ്വദേശി അബ്ദുല്‍ റസാഖ് വെളുത്തേടത് വളപ്പില്‍ (37), കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തുപറമ്ബില്‍ (41) എന്നിവരാണ് മരിച്ചത്.

അടുത്തടുത്ത പ്രദേശക്കാരായ ഇരുവരും ജോലിസ്ഥലത്ത് വെച്ച്‌ കുഴഞ്ഞുവീണാണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് രണ്ട് പേരും പുതിയ ജോലിയില്‍ പ്രവേശിച്ചത്.

അബ്ദുല്‍ റസാഖ് വെളുത്തേടത് വളപ്പില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് റിയാദില്‍നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്‌. ശരാ ബലദിയ്യയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരു മാസമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്‌. ഇദ്ദേഹത്തിന്റെ മയ്യിത്ത് ഹസ്സന്‍ ഗസ്സാവി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫിറോസ് വടക്കാത്തുപറമ്ബില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് മരിച്ചത്. സ്വകാര്യ വെള്ളകമ്ബനിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ജോലിയില്‍ പ്രവേശിച്ചത്. പിതാവ്: സൈതലവി, മാതാവ്: അയിശുമ്മ, ഭാര്യ: സാജിത, മക്കള്‍: മുഹമ്മദ് ശാമില്‍, മുഹമ്മദ് ഐദിന്‍ ആദം, ഫര്‍സാന, ഫര്‍വ ഫെഹ്‌മി. മയ്യിത്ത് മഹജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇരുവരുടെയും മയ്യിത്തുകള്‍ ജിദ്ദയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. സാദൃശ്യങ്ങള്‍ ഏറെയുള്ള ഇരുവരുടെയും മരണങ്ങള്‍ പ്രവാസലോകത്തെ നൊമ്ബരമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *