ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ദേവി ആര്‍ രാജിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം മുതല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവാണ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ കാറും ബാഗും കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയിലാണ്.
സി.പി.എം യൂണിയനായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവി ആര്‍ രാജിനെ കഴിഞ്ഞ ദിവസം കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
