നടിയെ ആക്രമിച്ച കേസ്; 22നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഈ മാസം 22നുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. അന്വേഷണത്തിന് ഒരാഴ്ച കൂടി വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന വേണമെന്നും അതിനായി മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *