തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് സ്ത്രീയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ തൂത്തുക്കുടിക്ക് സമീപമായിരുന്നു സംഭവം. ഇറോഡിലെ ചെന്നിമലൈയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. തിരുച്ചെന്ദൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്നു ഇവര്‍. റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ടയര്‍പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
