നടി മീര ജാസ്മിന്റെ സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നാല്‍പതുകാരിയായ മീരയുടെ മേക്കോവര്‍ തന്നെയാണ് ഏവരുടെയും ചര്‍ച്ച. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമാണ് താരത്തിനെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു.
ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീരയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.
