ഒമാനില്‍ വാദിയില്‍ മുങ്ങി രണ്ടുപേര്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് വിലായത്തില്‍ വാദിയില്‍ മുങ്ങി രണ്ടു സ്വദേശികള്‍ മരിച്ച നിലയില്‍.

റുസ്താഖ് വിലായത്തിലെ വാദി അല്‍ ഹിംലിയിലായിരുന്നു സംഭവം നടന്നത്.

അപകടമുണ്ടായ ഉടനെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം മറ്റൊരു സംഭവത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ അകപ്പെട്ട നാലു കുട്ടികളെ രക്ഷപ്പെടുത്തി. സീബ് വിലായത്തിലെ അല്‍ അതൈബ ബീച്ചിലായിരുന്നു സംഭവം. രണ്ടു കുട്ടികളെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാവും മറ്റ് രണ്ടുപേരെ നാട്ടുകാരുമാണ് ഒടുവില്‍ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *