കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാതിക്കാരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം വിചാരണക്കോടതിയ്‌ക്ക് എതിരെയുള്ള ആരോപണങ്ങളിലാണ് നടിയെ കോടതി വിമര്‍ശിച്ചത്.
ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു.
പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ന് നടി വ്യക്തമാക്കി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തി തരുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാല്‍ കോടതിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും കോടതി വിമര്‍ശിച്ചു.നടിയുടെ ഹര്‍ജിയില്‍ ദിലീപിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.
