ബിഹാറിലെ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്ത് ബിജെപി

പാറ്റ്‌ന: ഹൈക്കോടതി മദ്യ നിരോധനം റദ്ദാക്കിയതിനു പിന്നാലെ മദ്യം നിരോധിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കിയ ബിഹാര്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി നേതാവ് സുദേശ് വര്‍മയാണ് ബിഹാര്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ചത്.

അതേസമയം, മദ്യം നിരോധിക്കുന്നതു സംബന്ധിച്ച ആദ്യ തീരുമാനത്തില്‍ പിഴവുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും വീണ്ടും മദ്യനിരോധനം നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണെന്നും സുദേശ് വര്‍മ പറഞ്ഞു. കൃത്യമായ മുന്നൊരുക്കങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമേ മദ്യ നിരോധനം നടപ്പാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മദ്യ നിരോധനം ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാറ്റ്‌ന ഹൈക്കോടതി മദ്യ നിരോധനം നടപ്പാക്കിയതിനു പിന്നാലെ പ്രത്യേക കാബിനെറ്റ് യോഗം ചേര്‍ന്നാണ് പുതിയ മദ്യനിരോധന നിയമം സര്‍ക്കാര്‍ പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *