ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല.
ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്‍്റെ നിയമനം. ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ എന്തിന് കെട്ടിവയ്ക്കുന്നു. സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം.
ചിന്തന്‍ ശിബിരം കോണ്‍ഗ്രസിലെ മാറ്റത്തിന്‍്റെ തുടക്കമാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തൃക്കാക്കരയില്‍ കണ്ട ഐക്യമാകും ഇനി പാര്‍ട്ടിയില്‍ തുടര്‍ന്നും കാണുകയെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ കളക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമന്്റെ നിയമനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സമനില തെറ്റിയ സര്‍ക്കാരിന്‍്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്‍്റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.
