തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബള വിതരണം നാളെ മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി.
ഈ തുക കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനാണ് തീരുമാനം.
നാളെ 50 കോടിയുടെ പുതിയ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്ബളം നല്‍കും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മാത്രമാണ് ശമ്ബളം നല്‍കുക. മാസങ്ങളായി കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പ്രതിസന്ധി രൂക്ഷമാണ്.ഇതിനെതിരെ ഇതിനോടകം തന്നെ നിരവധി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു.
