ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെട്ടത് സൗദിയിലും യുഎഇയിലുമെന്ന് റിപ്പോര്‍ട്ടുകള്‍

റിയാദ്: കൊവിഡ് മഹാമാരിയുടെ കാലയളവ് ഉള്‍പ്പെടുന്ന 2019 മുതല്‍ 2021 വരെ ജിസിസി രാജ്യങ്ങളില്‍ മരിച്ചത് നിരവധി ഇന്ത്യക്കാര്‍.

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചത് യുഎഇയിലും സൗദി അറേബ്യയിലുമാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ കണക്ക് വെളിപ്പെടുത്തിയത്.

2020ല്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെട്ടത്. 3,753 പേരാണ് ആ വര്‍ഷം മരിച്ചത്. 2021 ആയപ്പോഴേക്കും ഇത് 2,328 ആയി കുറഞ്ഞു. ഈ രണ്ടു വര്‍ഷങ്ങളും കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടങ്ങളായിരുന്നു. 2019ല്‍ 2,353 ഇന്ത്യക്കാരാണ് സൗദിയില്‍ മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *