പത്തനംതിട്ട: റാന്നിയില്‍ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള അന്വേക്ഷണം പോലീസ് ഊര്‍ജിതമാക്കി.
ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധു വീടുകളിലും തിരയുന്നുണ്ട്. കുട്ടികളുടെ കൂട്ടുകാരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ പോയ സ്ഥലങ്ങളും ഇവര്‍ ബന്ധപ്പെട്ടവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മലയാലപ്പുഴയില്‍ നിന്നും സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായത്. ശനിയാഴ്ച രാവിലെ സ്കൂളിലേക്കെന്നും പറഞ്ഞ് ഇറങ്ങിയതാണ് ഇരുവരും. വൈകുന്നേരമായിട്ടും മടങ്ങിയെത്താത്തതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അത്തിക്കയത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ ഇവര്‍ എത്തിയിരുന്നതായാണ് വിവരം. വൈകുന്നേരം ആറരയോടെയാണ് ഇവിടെ നിന്നും ഇറങ്ങിയത്. എന്നാല്‍ താമസിച്ചിരുന്ന ബന്ധുവീട്ടിലേക്ക് ചെല്ലുകയോ സഹോദരിയും അപ്പൂപ്പനും താമസിക്കുന്ന പെരുനാട് മാടമണ്ണിലുള്ള വീട്ടില്‍ ചെല്ലുകയോ ചെയ്തിട്ടില്ല.
