കോട്ടയം: നാല് ജില്ലകളില്‍ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പണിമുടക്കുന്നത്. ശമ്പളം വൈകുന്നതിനാലാണ് തൊഴിലാളി സമരം. ഭരണകക്ഷി യുണിയന്‍ അടക്കം എല്ലാ തൊഴിലാളിയുണിയനും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരം എല്ലാ സര്‍വീസുകളേയും ബാധിച്ചിട്ടുണ്ട്.മുന്നറിയിപ്പുകള്‍ ഇല്ലാതെയുള്ള സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലയുന്നു. സമരക്കാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ പിടിച്ചിടുന്നു. അവസാനം ലഭിക്കേണ്ട സമരം 5 തിയതി ആയിട്ടും ലഭിച്ചിട്ടില്ല എന്നതാരോപിച്ചാണ് സമരം.മാസങ്ങളായി നാല് ജില്ലക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. നിലവില്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും എടുക്കുന്ന വണ്ടികള്‍ മാത്രമെ തടയുന്നുള്ളു.ദീര്‍ഘദൂര യാത്ര വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയുന്നില്ല.
