കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കും

തിരുവനന്തപുരം: കെഎസ് ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. എസ്ബിടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *