വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ബാങ്ക് ഭരണസമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍.
കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അധികൃതര്‍ വാഹനം വാങ്ങുന്നതിലും ഓണറേറിയം നല്‍കുന്നതിലടക്കം വ്യാജരേഖ ചമച്ച് സാമ്ബത്തിക തട്ടിപ്പ് നടത്തി. വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ റദ്ദാക്കാനും കേസില്‍ പുനരന്വേഷണം നടത്താനും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
2013 ല്‍ ബാങ്കിന് വേണ്ടി വാഹനം വാങ്ങിയത് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ വ്യാജ ഉത്തരവ് ഉണ്ടാക്കിയാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഓണറ്റി സെക്രട്ടറിക്ക് അധികമായി തുക അനുവദിച്ച ഉത്തരവും കൃത്രിമമായി ഉണ്ടാക്കിയതാണ്. 2103 സെപ്റ്റംബര്‍ പത്തിനും 2014 ജൂലൈ പത്തൊമ്ബതിനും പുറപ്പെടുവിച്ചെന്ന്് കാണിച്ച ഈ ഉത്തരവുകള്‍ അടങ്ങുന്ന ഫയലുകള്‍ കാണാതായതിലും ദുരൂഹതയുണ്ടെന്നും ആരോപണം ഉണ്ട്.
