ബംഗളൂരു: ബംഗളൂരുവില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ബെലന്തൂര്‍ റിങ് റോഡിലാണ് സംഭവം. നിരവധി പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
