ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോയി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയില്ലെന്ന പാക് വാദം പൊളിയുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചക്ക് മുമ്പേ ട്രക്കുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റിയെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. നിയന്ത്രണ രേഖയില്‍ നിന്ന് നാലു കിലോമീറ്റര്‍ മാറി ദുദ്‌നിയയിലും ഗുലാബിലുമാണ് ഇന്ത്യന്‍ മിന്നലാക്രമണമുണ്ടായത്.ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *