പത്തനംതിട്ട: ബാലനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
അടൂര്‍ ഏനാത്ത് കുളക്കട വില്ലേജില്‍ കുളക്കട ഈസ്റ്റ് തുരുത്തില് ദിവ്യാസദനം വീട്ടില്‍ രാജു (62) വിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരവേയാണ് പീഡനം നടന്നത്. പ്രതിയുടെ ബന്ധുകൂടിയാണ് പീഡനത്തിനിരയായ കുട്ടി.
ഏനാത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി
