‘ഖാന്‍’ സിനിമയിലെത്തിയിട്ട് 28 വര്‍ഷം

ഇത് മലയാളത്തിന്റെ സ്വന്തം ‘ഖാന്‍’. 28 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് തെസ്‌നി ഖാന്‍. പക്ഷെ ഒരു സംവിധായകനും ഓര്‍മിക്കാവുന്ന നല്ലൊരു വേഷം ഈ നടിക്ക് നല്‍കിയിട്ടില്ല എന്നതാണ് സത്യം. കലാഭവന്‍ മലയാള സിനിമക്ക് നല്‍കിയ കഴിവുള്ളൊരു പ്രതിഭയാണ് തെസ്‌നി ഖാന്‍ . കോമഡി രംഗത്ത് ഇന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ഈ നടി.

കഴിഞ്ഞ 28 വര്‍ഷമായി കോമഡി റോളില്‍ മലയാളസിനിമയുടെ വക്കില്‍ ഈ നടിയുണ്ട്. ഈയടുത്തിറങ്ങിയ ദിലീപ് നായകനായ ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലും’ ഇനി ഇറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനിലും തെസ്‌നിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *