ആര്‍എസ്‌എസ് യൂണിഫോമിനെതിരെ കോണ്‍ഗ്രസിന്റെ ട്വീറ്റ്; വിമര്‍ശിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് യൂണിഫോമിനെതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റ് അപലപനീയമാണെന്നു ബിജെപി.

രാജ്യം അഗ്നിക്കിരയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമമെന്നു ബിജെപി നേതാവ് തരുണ്‍ ചുഗ് ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതല്ലെന്നു ബിജെപി നേതാവ് സംബിത് പത്ര. രാജ്യത്ത് ആക്രമം വേണോ എന്നു രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉടന്‍ തന്നെ ചിത്രം നീക്കം ചെയ്യണമെന്നു സംബിത് പത്ര ആവശ്യപ്പെട്ടു.

രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളില്‍ നിന്നു മോചിപ്പിക്കാനും ആര്‍എസ്‌എസ് ബിജെപിയും വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാത്താക്കാന്‍ ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പടിപടിയായി മുന്നേറുകയാണ് എന്നു ആര്‍എസ്‌എസ് യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. 145 ദിവസം കൂടി ബാക്കി എന്നും ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *