സമര്‍ഖന്ധ് (ഉസ്ബക്കിസ്ഥാന്): ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ സന്പദ്വ്യവസ്ഥയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉസ്ബക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ സാന്പത്തിക, സുരക്ഷാ കൂട്ടായ്മയായ ഷാംഗ്ഹായ് സഹകരണ സഖ്യത്തിന്റെ (എസ്സിഒ) ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ജനകേന്ദ്രീകൃത വികസന മാതൃകയിലും സാങ്കേതിക കാര്യക്ഷമതയിലും ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. രാജ്യത്തെ കൂടുതല്‍ നവീകരിക്കുന്നതിന് ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരുമായി മോദി ചര്‍ച്ച നടത്തി.
